വോഡാഫോണ്‍ ഇന്ത്യ റോമിങ്‌ നിരക്കുകള്‍ വെട്ടിക്കുറച്ചു

single-img
30 April 2015

download (4)വോഡാഫോണ്‍ ഇന്ത്യ റോമിങ്‌ നിരക്കുകള്‍ വെട്ടിക്കുറച്ചു.75 ശതമാനത്തോളം ആണ് വെട്ടിക്കുറച്ചത് . പുതുക്കിയ നിരക്കുകള്‍ മേയ്‌ ഒന്നുമുതല്‍ നിലവില്‍ വരും.നിരക്കുകള്‍ കുറയ്‌ക്കുന്നതിനുള്ള ട്രായിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ നടപടി.

 

റോമിങില്‍ ലോക്കല്‍ മെസേജുകള്‍ക്ക്‌ ഒരു രൂപ എന്ന പഴയ നിരക്ക്‌ 25 പൈസയിലേക്ക് കമ്പനി വെട്ടിക്കുറച്ചു . എസ്‌.റ്റി.ഡി മെസേജ്‌ നിരക്കുകള്‍ 1.50 രൂപയില്‍ നിന്നും 38 പൈസയായും കുറച്ചിട്ടുണ്ട്‌.
റോമിങില്‍ കോളുകള്‍ സ്വീകരിക്കുന്നതിന്‌ മുമ്പ്‌ 75 പൈസ എന്ന നിരക്ക്‌ 40 ശതമാനം കുറച്ച്‌ 45 പൈസ എന്ന നിരക്കിലേക്കും വോഡാഫോണ്‍ എത്തിച്ചിട്ടുണ്ട്‌.