മറ്റു വാഹനങ്ങളും കാലനടയാത്രക്കാരും ഭീതിയോടെ നോക്കിക്കാണുന്ന ടിപ്പറിന്റെ മുന്‍ചക്രങ്ങളും ഡീസല്‍ ടാങ്കും ഊരിത്തെറിച്ചു, ജാഗ്വാറുമായുള്ള കൂട്ടിയിടിയില്‍

single-img
30 April 2015

Jagwar

ടിപ്പറിനെ റോഡിലുള്ള ഏതിനും പേടിയാണ്. അത് വാഹനങ്ങളായാലും യാത്രക്കാരായാലും ടിപ്പര്‍ എതിരെ വരുനന്തു കണ്ടാല്‍ റോഡൊഴിഞ്ഞ് നില്‍ക്കണം. അതാണ് അലിഖിത നിയമം. അത്തരത്തിലൊരു ടിപ്പറിനും കിട്ടി ഒരു മുട്ടന്‍ പണി. പണികൊടുത്തതോ, ഏകദേശം ഒരു കോടിയോളം രൂപ വിലവരുനന് ആഡംബര കാറായ ജാഗ്വാറും.

കൂടല്ലൂരില്‍ എതിരെവന്ന ആഡംബരക്കാറുമായി കൂട്ടിയിടിച്ച ടിപ്പറാണ് മുന്‍ചക്രങ്ങള്‍ ഊരിത്തെറിച്ച് തകര്‍ന്ന് തരിപ്പണമായത്. ചക്രങ്ങളുടെ കൂടെ ഡീസല്‍ ടാങ്കും ഊരിത്തെറിക്കുകയായിരുന്നു. നിയന്ത്രണംവിട്ട് സമീപത്തെ വീടിന്റെ മതില്‍ തകര്‍ത്ത് ഓടയിലേയ്ക്ക് ഇടിച്ചിറങ്ങിനില്‍ക്കുകയായിരുന്നു ടിപ്പര്‍. എന്നാല്‍ ജാഗ്വാറാകട്ടെ നിസാര പരിക്കുകളോടെ റോഡില്‍ തന്നെ കിടക്കുന്നുണ്ടായിരുന്നു. കാര്‍ കൊണ്ടുപോകാനായി ഉയര്‍ത്തിയെടുക്കാനെത്തിയ ജെ.സി.ബി അതിന്റെ സര്‍വ്വശക്തിയുമെടുത്താണ് ജാഗ്വാറിന്റെ പിന്‍ഭാഗം ഉയര്‍ത്തിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല.

ഏറ്റുമാനൂര്‍ കിടങ്ങൂര്‍ റോഡില്‍ കൂടല്ലൂര്‍കവലയ്ക്കുസമീപം ചൊവ്വാഴ്ച വൈകീട്ട് 3.30 നായിരുന്നു സംഭവം. ഇവിടെ റോഡ് നിര്‍മ്മാണത്തിലെ പിഴവുമൂലം സ്ഥിരം അപകടമേഖലയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജാഗ്വാറിന്റെ ഉടമസ്ഥന്‍ പാലാ സ്വദേശിയാണ്.