കെ.എം.മാണിയുടെ ഔദ്യോഗിക വസതിയിൽ വിജിലൻസ് പരിശോധന നടത്തിയതായി തനിക്ക് അറിയില്ലെന്നു മുഖ്യമന്ത്രി

single-img
29 April 2015

download (2)ധനമന്ത്രി കെ.എം.മാണിയുടെ ഔദ്യോഗിക വസതിയിൽ വിജിലൻസ് പരിശോധന നടത്തിയതായി തനിക്ക് അറിയില്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി .പത്രങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് മന്ത്രി കെ.എം.മാണിക്കെതിരെ ആരും മൊഴി നൽകിയിട്ടില്ലെന്നു താൻ പറഞ്ഞത്. മാണിയെ രണ്ടു ദിവസമായി താൻ പല കാര്യങ്ങൾക്കായി കാണുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

 

ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തിൽ കേന്ദ്ര നിലപാട് എന്തെന്ന് കേന്ദ്ര മന്ത്രിയോടാണ് ചോദിക്കേണ്ടത്. സംസ്ഥാന സർക്കാരിന് അന്നും ഇന്നും ഒരു നിലപാടേ ഉള്ളൂ. കഴിഞ്ഞ സർക്കാർ എല്ലാ അനുമതിയും നൽകിയ പദ്ധതിയാണ് അത്. ഈ സർക്കാർ അതിനെ എതിർക്കില്ല എന്നും അദ്ദേഹം പറഞ്ഞു.