ഭീകരവാദത്തെ നേരിടുന്നതില്‍ അഫ്ഗാനിസ്ഥാനു ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

single-img
29 April 2015

Modi Ashrafവര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഭീകരവാദത്തെ നേരിടുന്നതില്‍ അഫ്ഗാനിസ്ഥാനു പൂര്‍ണപിന്തുണ പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണു പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.

അക്രമവും രക്തച്ചൊരിച്ചിലും ഇല്ലാത്തൊരു അഫ്ഗാന്‍ ഇന്ത്യയുടെ താത്പര്യമാണെന്ന് മോദിയുടെ പ്രസ്താവന മുന്‍നിര്‍ത്തി ഇരുനേതാക്കളും സുരക്ഷ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സ്ത്രീകള്‍ ഉള്‍പ്പെടെ അഫ്ഗാനിലെ എല്ലാ വിഭാഗക്കാരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അഫ്ഗാനിസ്ഥാന് കഴിയണമെന്നും മോദി ആവശ്യപ്പെട്ടു. ഇതിനായി ഇന്ത്യ മാത്രമല്ല, അയല്‍രാജ്യങ്ങളും സഹഐകരിക്കണമെന്ന് സഹകരിക്കണമെന്നു പാക്കിസ്ഥാനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടു പ്രധാനമന്ത്രി പറഞ്ഞു.