ബിജു രമേശിന്റെ കാര്‍ മന്ത്രി കെ.എം. മാണിയുടെ വസതിയില്‍ എത്തിയതിന് തെളിവ് വിജിലന്‍സിന് ലഭിച്ചു

single-img
29 April 2015

Mani

2014 ഏപ്രില്‍ രണ്ടിന് കെഎല്‍ 01 ബിബി 7878 നമ്പറിലുള്ള ബിജു രമേശിന്റെ കാര്‍ മന്ത്രി കെ.എം. മാണിയുടെ വസതിയില്‍ എത്തിയതിന് തെളിവ് വിജിലന്‍സിന് ലഭിച്ചു. ഡ്രൈവറിന്റെ മൊഴിയില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. . മാണിയുടെ ഔദ്യോഗിക വസതിയിലെ വാഹന റജിസ്റ്ററില്‍ കാറിന്റെ നമ്പറും കണ്ടെത്തി.

ധനമന്ത്രി കെ.എം. മാണിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. മാണി പണം വാങ്ങുന്നത് കണ്ടുവെന്ന ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പണമടങ്ങിയ ബാഗ് രാജ്കുമാര്‍ ഉണ്ണിയുടെ കൈയ്യില്‍ നിന്നു വാങ്ങുന്നത് പുറത്തുനിന്നു കണ്ടുവെന്നാണ് മൊഴി. ബിജു രമേശിന്റെ രഹസ്യമൊഴിയിലും ഇക്കാര്യം പറഞ്ഞിരുന്നത് പുറത്തു വന്നിരുന്നു.