മൂലമറ്റം പവര്‍ ഹൗസിൽ പൊട്ടിത്തെറി

single-img
28 April 2015

Fire02തൊടുപുഴ: മൂലമറ്റം പവര്‍ ഹൗസിലെ സ്വിച്ച് യാര്‍ഡില്‍ മൂന്നാം നമ്പര്‍ ജനറേറ്ററിന്റെ സര്‍ക്കൂട്ട് ബ്രേക്കര്‍ പൊട്ടിത്തെറിച്ചു. ആളപായമില്ല. ഉച്ചയ്ക്ക് 12.10 നായിരുന്നു അപകടം. ജനറേറ്ററിനു കേടുപാടുകളില്ല. ഭാഗികമായി വൈദ്യുതി മുടങ്ങി. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. അതേസമയം, തകരാര്‍ നിമിത്തം വൈദ്യുതി ലഭ്യതയില്‍ ഇന്ന് 300 മെഗാ വാട്ടിന്റെ കുറവുള്ളതിനാൽ ഇന്നു രാത്രിയില്‍ ഭാഗികമായ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു.