ഡബ്‌സ്മാഷ ആപ്പിലൂടെ നിങ്ങൾക്കും പറയാം സൂപ്പർതാരങ്ങളുടെ പഞ്ച് ഡയലോഗുകൾ

single-img
28 April 2015

dubsmashസൂപ്പർതാരങ്ങളുടെ പഞ്ച് ഡയലോഗ്‌സ് പറയാൻ സഹായിക്കുന്ന ഡബ്‌സ്മാഷ് ആപ്പ് കേരളത്തെ കീഴടക്കുന്നു. സിനിമാ ഡയലോഗിനൊപ്പം ലിപ്‌സിങ്ക് ചെയ്ത് സ്വന്തം വീഡിയോ എടുക്കാന്‍ സാധിക്കുന്ന മൊബൈല്‍ ആപ്പാണ് ഡബ്‌സ്മാഷ്.  വിപണിയിലിറക്കി അധികനാളാകുന്നതിന് മുമ്പു തന്നെ ആപ്പ് ഇന്റെർനെറ്റിൽ ഹിറ്റായി. 20 കോടിയിലേറെ സൂപ്പര്‍ താരങ്ങളുടെ ഇഷ്ട ഡയലോഗുകള്‍ നിങ്ങള്‍ക്കും പറയാം.

ആപ്പ് ഡൗണ്‍ലോഡ് ചെയ്തശേഷം വേണ്ട ഡയലോഗ് സെര്‍ച്ച് ചെയ്ത് കണ്ടെത്തുക സെല്‍ഫി സ്റ്റൈലില്‍ സംസാരിക്കുക, ഇതാണ് ഡബ്‌സ്മാഷിന്റെ പ്രവർത്തനം. ഫെയ്‌സ്ബുക്കിനേക്കാള്‍ കൂടുതല്‍ ഡബ്‌സ്മാഷ് വൈറലായിരിക്കുന്നത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ്. ഫണ്ണി വീഡിയോസ് സുഹൃത്തുക്കള്‍ക്കിടയില്‍ ഷെയര്‍ ചെയ്യുന്നതിനാണ് മിക്കവരും ഇത് ഉപയോഗിക്കുന്നത്.

അമലാ പോള്‍, കാളിദാസ് ജയറാം, ചിമ്പു, അനിരുദ്ധ് തുടങ്ങിയ സെലിബ്രിറ്റികള്‍ ഡബ്‌സ്മാഷ് വീഡിയോ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.