നേപ്പാളില്‍ ഒട്ടേറെ മലയാളികള്‍ ഉണ്ടായിരുന്നതായി വിവരംലഭിച്ചെന്ന് മന്ത്രി കെ.സി.ജോസഫ്

single-img
27 April 2015

downloadവിനോദസഞ്ചാരസീസണ്‍ ആയതിനാല്‍ നേപ്പാളില്‍ ഒട്ടേറെ മലയാളികള്‍ ഉണ്ടായിരുന്നതായി വിവരംലഭിച്ചെന്ന് മന്ത്രി കെ.സി.ജോസഫ് . ഭൂചലനത്തെത്തുടര്‍ന്ന്, നൂറോളം മലയാളികള്‍ കുടുങ്ങിയെന്നവിവരം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു . ഇവരെ സഹായിക്കാന്‍ തിരുവനന്തപുരത്തെ നോര്‍ക്ക ഓഫീസിലും ഡെല്‍ഹിയിലെ കേരളഹൗസിലും കണ്‍ട്രോള്‍റൂം തുറന്നിട്ടുണ്ട്.

 
ഞായറാഴ്ച അഞ്ച് വ്യോമസേനാവിമാനങ്ങളില്‍ ഇന്ത്യാക്കാരെ കൊണ്ടുവന്നു. തുടര്‍ന്നും ഇത്തരം സര്‍വീസുകളുണ്ടാകുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു .തിരിച്ചെത്തുന്നവരെ സഹായിക്കാന്‍ ദില്ലി കേരളഹൗസില്‍ എല്ലാസംവിധാനവും ഒരുക്കിയെന്നും മന്ത്രി പറഞ്ഞു.
കണ്‍ട്രോള്‍റൂം ഫോണ്‍നമ്പരുകള്‍ :

 
തിരുവനന്തപുരം നോര്‍ക്ക ഓഫീസ്. ഇന്ത്യയില്‍നിന്ന് വിളിക്കാന്‍ 18004253939
വിദേശത്തുനിന്ന് വിളിക്കാന്‍ 0914712333339
ഡെല്‍ഹി കേരള ഹൗസ് 01130411411