ഭൂകമ്പത്തിനു കാരണം ബീഫ് കഴിക്കുന്ന രാഹുൽ ഗാന്ധിയുടെ കേദാർനാഥ് സന്ദർശനമെന്ന് സാക്ഷി മഹാരാജ്

single-img
27 April 2015

maharaj-lവിഡ്ഡിത്തം വിളമ്പി വീണ്ടും ബിജെപി എംപി സാക്ഷി മഹാരാജ്.നേപ്പാളിലും ഇന്ത്യയിലുമുണ്ടായ ഭൂകമ്പത്തിന് കാരണം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേദാര്‍നാഥ് സന്ദര്‍ശനമാണെന്ന് സാക്ഷി മഹാരാജ് പറഞ്ഞു. രാഹുല്‍ ബീഫ് കഴിക്കുന്ന വ്യക്തിയാണെന്നും ദേഹശുദ്ധി വരുത്താതെയാണ് വിശുദ്ധിയുള്ള സ്ഥലം സന്ദര്‍ശിച്ചത്. അതിനാലാണ് ഭൂകമ്പം ഉണ്ടായതെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഹിന്ദു സ്ത്രീകള്‍ നാല് കുഞ്ഞുങ്ങള്‍ക്ക് വീതം ജന്മം നല്‍കാണമെന്ന് പറഞ്ഞതും. രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ ഘാതകൻ ഗോഡ്സെയെ ദേശീയവാദിയായി വിശേഷിപ്പിച്ചതും സാക്ഷി മഹാരാജ് ആയിരുന്നു.