രത്തന്‍ ടാറ്റ ഷവോമിയില്‍ ഓഹരി പങ്കാളിത്തം എടുത്തു

single-img
27 April 2015

Ratan-Tata30പ്രമുഖ ഇന്ത്യൻ വ്യവസായി രത്തന്‍ ടാറ്റ, ചൈനീസ് മൊബൈല്‍ നിര്‍മാണക്കളായ ഷവോമിയില്‍ ഓഹരി പങ്കാളിത്തം എടുത്തു. വ്യക്തിപരമായ നിലയിലാണ് ഇദ്ദേഹം ഓഹരി സ്വന്തമാക്കിയത്. എത്ര ഓഹരികളാണ് വാങ്ങിയതെന്നോ അതിനായി എത്ര തുക ചെലവഴിച്ചെന്നോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന മൊബൈല്‍ കമ്പനികളിലൊന്നായ ഷവോമിയില്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ നിക്ഷേപം നടത്തുന്നത്.  അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളാകാനാണ് ഷവോമി ലക്ഷ്യമിടുന്നത്.

ഒരു ഇന്ത്യന്‍ കമ്പനിയായി മാറുകയാണ് തങ്ങളെന്നും അതിനായി ഇവിടെ ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുമെന്നും ഷവോമി പ്രസിഡന്റ് ബിന്‍ ലിന്‍ വ്യക്തമാക്കി. ചൈന കഴിഞ്ഞാല്‍ ഏറ്റവും സുപ്രധാന വിപണികളിലൊന്നാണ് ഇന്ത്യയെന്ന് അദ്ദേഹം ഈയിടെ അഭിപ്രായപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളിലൊന്നാണ് ഇന്ന് ഷവോമി.