ഒബാമയുടെ ഇ-മെയിൽ റഷ്യന്‍ ഹാക്കര്‍മാര്‍ ചോർത്തി

single-img
27 April 2015

obamaന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഇമെയിലുകള്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ചോർത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം വൈറ്റ് ഹൗസിലെ പ്രമുഖ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി യുഎസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നില്‍ റഷ്യയാണെന്ന് കഴിഞ്ഞ ദിവസമാണ് യുഎസ് അറിയിച്ചത്.

ഹാക്കര്‍മാരുടെ ഈ നുഴഞ്ഞുകയറ്റത്തെ അതീവ കരുതലോടെ മാത്രമേ കാണാനാകൂവെന്ന് മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഒബാമ ഇമെയിലിലൂടെ ബന്ധപ്പെടുന്ന പലരുടേയും അക്കൗണ്ടുകളും ഇവര്‍ ചോര്‍ത്തിയിട്ടുണ്ടാകാമെന്നാണ് സൂചന.

പല വിദേശ രാഷ്ട്ര നേതാക്കളുടേയും ഇമെയിലുകളും ഫോണ്‍ കോളുകളും യുഎസ് ചോര്‍ത്തുക പതിവാണ്. പലപ്പോഴും ഇത് വന്‍ വിവാദത്തിന് വഴിതെളിച്ചിട്ടുമുണ്ട്. എന്നാലിതാദ്യമായാണ് യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഇമെയിലുകള്‍ റഷ്യ ചോര്‍ത്തുന്നത്.