മലയാളത്തിന്റെ മഹാ നടൻ ഇന്ത്യയുടെ ആദ്യത്തെ മാരുതി കാർ വാങ്ങാൻ ഒരുങ്ങുന്നു

single-img
27 April 2015

maruthi-first

image credits: hindustantimes

ഇന്ത്യയുടെ ആദ്യത്തെ മാരുതി കാർ മമ്മൂട്ടി വാങ്ങാൻ ഒരുങ്ങുന്നു. കാഴ്ചയില്‍ വെളുത്ത തീപ്പെട്ടിക്കൂടുപോലെയുള്ള ആ കാര്‍ തുരുമ്പെടുത്തുതുടങ്ങിയ വാർത്ത  ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാർത്ത വന്നതും ഒട്ടും ആലോചിക്കാതെ മമ്മൂട്ടി ചോദിച്ചു ‘നമുക്കത് വാങ്ങാം…അതിനായി എന്താണ് ചെയ്യേണ്ടത്’.

മാരുതി കമ്പനി അത് ഏറ്റെടുക്കാനൊരുങ്ങുന്നുവെന്ന അഭ്യൂഹത്തിനിടയിലും താത്പര്യപൂര്‍വം കാത്തിരിക്കുകയാണ് മമ്മൂട്ടി. ‘അത് വെറുമൊരു കാറല്ല. നമ്മുടെ രാജ്യത്തെ സാധാരണക്കാരിലേക്ക് വാഹന വിപ്ലവം എത്തിച്ച നാലുചക്രമുള്ള അത്ഭുതമാണെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടു. തനിക്കോര്‍മയുണ്ട് അതിന്റെ കൈമാറ്റച്ചടങ്ങും തുടര്‍ന്നുള്ള വാര്‍ത്തകളും. അന്നൊക്കെ ആ മാരുതി ഒരു സൂപ്പര്‍സ്റ്റാര്‍ തന്നെയായിരുന്നു’ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറയുന്നു.

ഉടമസ്ഥന്റെ മരണശേഷം ആ കാര്‍ തുരുമ്പെടുത്ത് നശിക്കുന്ന ദൃശ്യം തനിക്ക് വിശ്വസിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഉടമസ്ഥന്റെ മക്കള്‍ക്ക് പലവിധ കാരണങ്ങള്‍ പറയാനുണ്ടാകാം. പക്ഷേ അത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അത് വാങ്ങാന്‍ താന്‍ തയ്യാറാണ്. തനിക്കുവേണ്ടിയല്ല, വരുംതലമുറകള്‍ക്ക് വേണ്ടി. ഈ കാറില്‍ നിന്നാണ് ഇന്ത്യ ചലിച്ചുതുടങ്ങിയതെന്ന് ഓര്‍മിപ്പിക്കാനെന്ന് മമ്മൂട്ടി പറഞ്ഞു. ആദ്യത്തെ മാരുതി ഏറ്റെടുക്കാന്‍ ഒട്ടേറെപ്പേര്‍ മുന്നോട്ടുവന്നതായി വാര്‍ത്തകളുണ്ട്.