ഡല്‍ഹിയെ ബാംഗ്ളൂര്‍ തകർത്തു

single-img
27 April 2015

kohliബെംഗലൂരു: ഡല്‍ഹിയെ ബാംഗ്ളൂര്‍ കശാപ്പ് ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ വെറും 95 റണ്‍സിന് പുറത്താക്കിയ ബെംഗലൂരു, 10 വിക്കറ്റിന്‍െറ അനായാസ ജയവുമായി കുതിച്ചു. മിച്ചല്‍ സ്റ്റാര്‍ക്കിന്‍െറ ഉജ്ജ്വല പ്രകടനത്തിനു ശേഷം വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലും തകര്‍ത്തടിച്ചതോടെ ബാംഗ്ലൂര്‍ ജയിച്ചു കയറി. ബാംഗ്ളൂരിന് കഴിഞ്ഞമത്സരത്തില്‍ ജയം സമ്മാനിച്ച മിച്ചല്‍ സ്റ്റാര്‍ക്കിന്‍െറ നേതൃത്വത്തിലുള്ള ബൗളിംഗ് നിരയാണ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ 95 റണ്‍സില്‍ ഒതുക്കിയ ബാംഗ്ലൂര്‍ മറുപടി ബാറ്റിങ്ങില്‍ ഒരു വിക്കറ്റ് പോലും നഷ്ടമില്ലാതെ 10.3 ഓവറില്‍ വിജയം കണ്ടു. സ്‌കോര്‍: ഡല്‍ഹി- 95/10 (18.2); ബാംഗ്ലൂര്‍-99/0 (10.3).

വെടിക്കട്ട് ബാറ്റിങ് കാഴ്ചവെച്ച ക്രിസ് ഗെയ്ല്‍ (40 പന്തില്‍ 62) ആണ് ബാംഗ്ലൂരിന്റെ വിജയം എളുപ്പമാക്കിയത്. ക്യാപ്റ്റന്‍ വിരാട് കോലി 23 പന്തില്‍ 35 റണ്‍സെടുത്തു.

നേരത്തേ ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി, ബാംഗ്ലൂര്‍ പേസാക്രമണത്തിനു മുന്നില്‍ തകരുകയായിരുന്നു. കേദാര്‍ ജാദവ് (33), മായങ്ക് അഗര്‍വാള്‍ (27), ജെപി ഡുമിനി (13) എന്നിവര്‍ക്ക് മാത്രമാണ് ഡല്‍ഹി നിരയില്‍ രണ്ടക്കം കടക്കാനായത്.

ബാംഗ്ലൂരിനായി മിച്ചല്‍ സ്റ്റാര്‍ക്ക് നാലോവറില്‍ 20 റണ്‍ വഴങ്ങി മൂന്ന വിക്കറ്റ് വീഴ്ത്തി. വരുണ്‍ ആരോണും ഡേവിഡ് വീസും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു. ഹര്‍ഷല്‍ പട്ടേല്‍ ഇഖ്ബാല്‍ അബ്ദുള്ള എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.