പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം സ്ഫോടകവസ്തുശേഖരം കണ്ടെത്തി

single-img
26 April 2015

download (3)ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീപാദക്കുളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചാക്കിൽ ബോംബുകൾ കണ്ടെത്തി.അഞ്ച് പൈപ്പ് ബോംബുകള്‍ ആണ് കണ്ടെത്തിയത്.വടക്കേനടയ്ക്ക് തൊട്ടടുത്തുള്ള ശ്രീപാദം കൊട്ടാരത്തിനുള്ളിലെ കുളം വൃത്തിയാക്കുന്നതിനിടെ അന്യസംസ്ഥാന തൊഴിലാളികളാണ് ചാക്കില്‍ കെട്ടിയ നിലയില്‍ ബോംബുകള്‍ കണ്ടെത്തിയത്.

ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ കാലപ്പഴക്കം ചെന്ന ബോംബുകളാണെന്ന് മനസിലാക്കാനായി. ഇവ പിന്നീട് ബോംബ് സ്ക്വാഡ് നിർവീര്യമാക്കി. തുരുമ്പിച്ച് തുടങ്ങിയ നിലയില്‍ ആയിരുന്നു ബോംബുകള്‍.സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ എച്ച്.വെങ്കിടേഷ് പറഞ്ഞു.