മുതിര്‍ന്ന അംഗങ്ങള്‍ നല്‍കിയ പിന്തുണ മികച്ച പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്താന്‍ സഹായകരമായി : മുന്‍ രാജ്യസഭാ അംഗം പി. രാജീവ്‌

single-img
25 April 2015

download (1)മുതിര്‍ന്ന അംഗങ്ങള്‍ നല്‍കിയ ഉറച്ച പിന്തുണയാണു മികച്ച പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്താന്‍ സഹായകരമായതെന്നു മുന്‍ രാജ്യസഭാ അംഗം പി. രാജീവ്‌.കന്നിക്കാരനായിരുന്നിട്ടും വിവിധ പാര്‍ലമെന്ററി സമിതികളുടെ നേതൃത്വത്തിലേക്കു പാര്‍ട്ടി നിയോഗിച്ചു.

മെഡിക്കല്‍ കൗണ്‍സില്‍ അഴിമതിയില്‍ മുങ്ങിയ സമയത്തു പാര്‍ലമെന്റില്‍ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കല്‍ കൗണ്‍സില്‍ പിരിച്ചു വിടാന്‍ കാരണമായി.അരുണ്‍ ജയ്‌റ്റ്‌ലി, സീതാറാം യെച്ചൂരി, പി.ജെ. കുര്യന്‍ തുടങ്ങി രാഷ്‌ട്രീയത്തിന്‌ അതീതമായി നിരവധി മുതിര്‍ന്ന അംഗങ്ങളുടെ പിന്തുണ തനിക്കു ലഭിച്ചിരുന്നെന്നും രാജീവ്‌ പറഞ്ഞു. എറണാകുളം പ്രസ്‌ ക്ലബ്‌ സംഘടിപ്പിച്ച മീറ്റ്‌ ദ പ്രസില്‍ സംസാരിക്കുകയായിരുന്നു രാജീവ്‌.