സിംഗപ്പൂരില്‍ ഫ്ളാറ്റിന്റെ കൈവരിയിലെ കമ്പിയില്‍ കുടുങ്ങിക്കിടന്ന കുഞ്ഞിനെ ഇന്ത്യന്‍ തൊഴിലാളികളായ ഷണ്‍മുഖനാഥനും മുത്തുകുമാറും രക്ഷിച്ചത് തങ്ങളുടെ ജീവന്‍ പണയംവെച്ച്

single-img
25 April 2015

Singapore

സിംഗപ്പൂരില്‍ നിന്നും ഇന്ത്യന്‍ തൊഴിലാളികളുടെ ഒരു നല്ല വാര്‍ത്ത. ഫ് ളാറ്റിന്റെ കൈവരിയിലൂടെ താഴേക്ക് വീണ് കമ്പിയില്‍ കുടുങ്ങി കിടന്ന കുഞ്ഞിെന തങ്ങളുടെ ജീവന്‍ പണയംവെച്ച് രക്ഷിച്ചാണ് കെട്ടിട നിര്‍മ്മാണ തൊഴിലാളികളായ എന്‍.ഷണ്‍മുഖന്‍ നാഥനും, പി മുത്തുകുമാറും ആ രാജ്യത്തിന്റെ ആദരവ് ഏറ്റുവാങ്ങിയത്. രണ്ടാം നിലയിലെ കമ്പിയില്‍ തൂങ്ങി കിടന്ന കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ സാഹസികമായി തുനിഞ്ഞിറങ്ങിയ !ഇരുവരേയും സിംഗപ്പൂര്‍ സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് അഭിനന്ദിക്കുകയും അവാര്‍ഡ് നല്‍കുകയും ചെയ്തു.

ഷണ്‍മുഖന്‍ നാഥനും മുത്തുകുമാറും ജോലി ചെയ്ത് കൊണ്ടിരിക്കുന്നതിനിടെയാണ് സമീപത്തെ ഫഌറ്റില്‍ നിന്നും കുഞ്ഞിന്റെ നിലവിളി കേട്ടത്. ഓടിയെത്തിയ ഇവര്‍ കാണുന്നത് കുടുങ്ങിക്കിടന്ന് നിലവിളിക്കുന്ന കുഞ്ഞിശനയാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ ഷണ്‍മുഖന്‍ പുറത്തെ പൈപ്പ് വഴി മുകളിലേക്ക് കയറി കുഞ്ഞിശന രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കമ്പികള്‍ക്കിടെയില്‍ തല കുടുങ്ങിയ നിലയിലായിരുന്നു കുഞ്ഞെന്നതിനാല്‍ ഒറ്റയ്ക്കുള്ള ശ്രമം വിഫലമാകുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് മുത്തുകുമാറും മുകളിലെത്തുകയും കുറച്ചു സമയത്തിനുള്ളില്‍ ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഈ സമയം സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൂവരെയും ഏണി വഴി താഴെയിറക്കുകയും ശചയ്തു.

കുട്ടിയ്ക്ക് പരുക്കുകളൊന്നും ഏറ്റിട്ടില്ലെന്നും മുഖത്ത് ചെറിയ പാടുകള്‍ മാത്രമേ സംഭവിച്ചിട്ടുള്ളുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഷണ്‍മുഖന്‍ നാലു വര്‍ഷമായും മുത്തുകുമാര്‍ മൂന്ന് വര്‍ഷമായും സിംഗപ്പൂരില്‍ ജോലി ചെയ്യുകയാണ്. നാടിന്റെ നാനാഭാഗത്തു നിന്നും ഇവര്‍ക്ക് അഭിനന്ദന പ്രവാഹങ്ങള്‍ ഒഴുകിയെത്തുകയാണ്.