ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം

single-img
25 April 2015

earthquake-new-delhi80789-81453ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം. ശനിയാഴ്ച രാവിലെ 11.50 നാണു ഭൂചലനമുണ്ടായത്. ഡല്‍ഹി, ആഗ്ര, പാറ്റ്‌ന, യുപി, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, റാഞ്ചി, ജയ്പുര്‍, ഗുവാഹത്തി എന്നിവിടങ്ങളിലാണു ഭൂചലനം അനുഭവപ്പെട്ടത്. ആളപായമില്ലെന്നാണു പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

പാക്കിസ്ഥാനിലും ഭൂചലനമനുഭവപ്പെട്ടു. നേപ്പാളാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണു നിഗമനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 20 സെക്കന്റോളം നീണ്ടു നിന്നു. ഡല്‍ഹിയടക്കമുള്ള സ്ഥലങ്ങളില്‍ ആളുകള്‍ കെട്ടിടങ്ങളില്‍നിന്നും ഇറങ്ങിയോടി.

തുടര്‍ ചലനങ്ങളുണ്ടാകാനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളഞ്ഞിട്ടില്ല. ഭൂചലനത്തെ തുടര്‍ന്നു ഡല്‍ഹി മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.