വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി: ടെന്‍ഡര്‍ സമര്‍പ്പിച്ചത് അഡാനി ഗ്രൂപ്പ് മാത്രം

single-img
24 April 2015

download (3)വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കുള്ള ടെന്‍ഡര്‍ സമര്‍പ്പിച്ചത് അഡാനി ഗ്രൂപ്പ് മാത്രം. ടെന്‍ഡര്‍ സമര്‍പ്പിക്കാനുളള സമയം വെള്ളിയാഴ്ച വൈകുന്നേരത്തോടെ അവസാനിച്ചു.അഡാനിയെ കൂടാതെ എസാര്‍ പോര്‍ട്‌സ്, സ്രേ ഒഎച്ച്എല്‍ കണ്‍സോര്‍ഷ്യം എന്നിവയാണ് എട്ടു ലക്ഷം രൂപ മുടക്കി ടെന്‍ഡര്‍ രേഖകള്‍ വാങ്ങിയത്. എന്നാല്‍ അഡാനി ഗ്രൂപ്പ് മാത്രമാണ് വെള്ളിയാഴ്ച ടെന്‍ഡര്‍ സമര്‍പ്പിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായ ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയാണ് അഡാനി.