ഭിന്നശേഷിയുള്ളവരെ അപമാനിച്ച് പ്രസംഗം: എളമരം കരീം മാപ്പ് പറഞ്ഞു

single-img
24 April 2015

download (4)അംഗപരിമിതരെ പരിഹസിക്കുന്ന രീതിയിൽ പരാമർശം നടത്തിയ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം മാപ്പ് പറഞ്ഞു. കണ്ണുപൊട്ടനും, മുടന്തനും ചെവികേള്‍ക്കാത്തവനുമൊക്കെ യാത്രാ സൗജന്യം നല്‍കിയതാണ് കെ.എസ്.ആര്‍.ടി.സിയെ വന്‍ ബാധ്യതയിലേക്ക് നയിച്ചതെന്നായിരുന്നു കരീമിന്റെ പ്രസംഗം.

 

ഭിന്നശേഷിയുളള സഹോദരങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന പരാമർശങ്ങൾ വന്നത് ബോധപൂർവ്വമല്ല. എങ്കിലും അത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ആ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചു എങ്കിൽ, നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് എളമരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

 
കഴിഞ്ഞ ദിവസം കാസർകോട്ട് കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) സംഘടിപ്പിച്ച ജനകീയ മാർച്ച് ഉദ്ഘാടനം ചെയ്യവെയായിരുന്നു അംഗപരിമിതർക്കെതിരെ എളമരം വിവാദ പ്രസ്താവന നടത്തിയത്.