എസ്.എസ്.എല്‍.സി പരീക്ഷയില്‍ തോറ്റുപോയവര്‍ക്ക് സാന്ത്വനവുമായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ തന്റെ തോറ്റ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുമായെത്തി

single-img
24 April 2015

11159991_634588466641687_7339419649765718596_nഇത്രയും വലിയ വിജയ ശതമാനം സര്‍ക്കാര്‍ കനിഞ്ഞു നല്‍കിയിട്ടും തോറ്റുപോയ കുട്ടികള്‍ക്ക് ആശ്വാസവുമായി പണ്ട് എസ്.എസ്.എല്‍്‌സിക്ക് താന്‍ തോറ്റ സര്‍ട്ടിഫിക്കറ്റുമായി ഗോപിസുന്ദര്‍. ജീവിതത്തിലെ ടേണിംഗ് പോയിന്റും ഇന്‍സ്പിരേഷനും ഈ തോല്‍വിയില്‍ നിന്നായിരുന്നുവെന്നാണ് സ്വന്തം എസ് എസ് എല്‍ സി പരീക്ഷാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ട് മഗാപി സുന്ദര്‍ പറഞ്ഞിരിക്കുന്നത്.

പരീക്ഷയില്‍ മതാറ്റുപോയവര്‍ തളരേണ്ടതില്ലെന്നും അവര്‍ക്ക് ഇനിയും അവസരങ്ങളുണ്ടെന്നും കാട്ടി പോസ്റ്റില്‍ ാരാധകരുടെ കമന്റുകള്‍ നിറഞ്ഞിട്ടുണ്ട്. എസ് എസ് എല്‍ സി പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നതായാണ് ഗോപി സുന്ദര്‍ പറഞ്ഞിരിക്കുന്നത്.