അടുപ്പക്കാരേയും സഹപ്രവര്‍ത്തകരെയും തിരിച്ചറിഞ്ഞ് മലയാളത്തിന്റെ മഹാനടന്‍ ജഗതി; വെല്ലൂര്‍ ആശുപത്രിയിലെ മുന്നരമാസത്തെ ചികിത്സകഴിഞ്ഞ് ജഗതി തിരിച്ചെത്തി

single-img
24 April 2015

Jagathi

മൂന്നര മാസംനീണ്ട രണ്ടാംഘട്ട ചികില്‍സയ്ക്കു ശേഷം ആരാധകരുടെയും കുടുംബാംഗങ്ങളുടെയും ഇടയിലേക്ക് മലയാളത്തിന്റെ മഹാനടന്‍ ജഗതി ശ്രീകുമാര്‍ ചിരിച്ചുകൊണ്ട് തിരിച്ചെത്തി. തന്റെ മകനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ സംഗീത സംവിധായകന്‍ എം.ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജയെ ജഗതി തിരിച്ചറിഞ്ഞത് കൂടി നിന്നവരില്‍ സന്തോഷമുളവാക്കി.

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ ചികില്‍സ കഴിഞ്ഞു തിരിച്ചെത്തിയ ജഗതിയെ വിമാനത്താവളത്തില്‍ വെച്ച് കണ്ട പത്മജ അടുത്തു ചെന്ന് പരിചയം പുതുക്കുകയായിരുന്നു. തന്നെ മനസ്സിലായോഎന്നു ചോദിച്ച പത്മജയ്ക്കു കിട്ടിയത് ജഗതിയുടെ വക ഒരു ചെറുപുഞ്ചിരി. തുടര്‍ന്ന് രണ്ടുകയ്യും നെഞ്ചോടു ചേര്‍ത്ത് ചിരിച്ചുകൊണ്ട് തന്റെ പരിചയം ഒന്നുകൂടി ജഗതി വെളിപ്പെടുത്തി.

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍കോളജിലേക്ക് ഫെബ്രുവരി അഞ്ചിനാണു ജഗതി തുടര്‍ചികില്‍സയ്ക്കായി പോയത്. വിവിധതരം ഫിസിയോതെറപ്പി ചികില്‍സകളും കൂടാതെ സ്‌കാനിങ്ങും മറ്റുമായിരുന്നു ജഗതിക്ക് ശവല്ലൂരിലുണ്ടായിരുന്നത്. പഴയ ജീവിതത്തിലേക്കു മടങ്ങിവരുന്നതിന്റെ സൂചനകളാണ് ജഗതി നല്‍കിയശതന്ന് മകള്‍ പാര്‍വ്വതിയും മരുമകന്‍ ഷോണ്‍ജോര്‍ജും പറഞ്ഞു.