ആറന്‍മുള വിമാനത്താവള പദ്ധതിക്ക് അനുമതി

single-img
24 April 2015

AranmulaAirport_zps9c8a0036ന്യൂഡല്‍ഹി: ആറന്‍മുള വിമാനത്താവള പദ്ധതി നടപ്പിലാക്കാനുള്ള കെജിഎസ് ഗ്രൂപ്പിന്റെ തടസങ്ങള്‍ നീങ്ങുന്നു. പരിസ്ഥിതി ആഘാത പഠനത്തിന് കമ്പനിക്ക് അനുമതി ലഭിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതിയാണ് അനുമതി നല്‍കിയത്. വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക യോഗമാണു അനുമതി നല്‍കിയത്. ഭൂമി വിമാനത്താവളത്തിനു യോജിച്ചതല്ലെന്ന വാദം സമിതി തള്ളി. പരിസ്ഥിതി ആഘാത പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ അനുമതി നല്‍കുക.

ഹരിത ട്രൈബ്യൂണലായിരുന്നു വിമാനത്താവളത്തിനായുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിന് കമ്പനിക്ക് അനുമതി നിഷേധിച്ചത്. പരിസ്ഥിതി അനുമതി ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയും തള്ളിയതോടെയയിരുന്നു വിമാനത്താവളത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായത്. തുടര്‍ന്നു അനുമതി തേടിക്കൊണ്ടുള്ള പുതിയ അപേക്ഷ കമ്പനി വീണ്ടും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു നല്‍കി. ഈ അപേക്ഷയിലാണു ഇപ്പോള്‍ കമ്പനിക്കനുകൂലമായ തീരുമാനം ഉണ്ടായിരിക്കുന്നത്.

ഉപയോഗയോഗ്യമായ നെല്‍വയലുകൾ പദ്ധതി പ്രദേശത്ത് ഇല്ലെന്നും ഹരിത ട്രൈബ്യൂണല്‍ അനുമതി നിഷേധിച്ചതു തെറ്റിദ്ധാരണകളെ തുടര്‍ന്നാണെന്നും കമ്പനി അപേക്ഷയില്‍ പറഞ്ഞിരുന്നു