ചിലിയിലെ കാല്‍ബൊക്കോ അഗ്‌നിപര്‍വ്വതം 42 വര്‍ഷത്തിനു ശേഷം പൊട്ടിത്തെറിച്ചു

single-img
24 April 2015

epaselect-CHILE-VOLCANO

image credits: time.com

സാന്റിയാഗോ: ചിലിയിലെ കാല്‍ബൊക്കോ അഗ്‌നിപര്‍വ്വതം 42 വര്‍ഷത്തിനു ശേഷം പൊട്ടിത്തെറിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാല്‍ അപകടസാധ്യത മുന്നില്‍കണ്ട് അഗ്‌നിപര്‍വ്വതത്തിന്റെ 20 കിലോമീറ്റര്‍ ചുറ്റളവില്‍നിന്നും ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.നൂറിലധികം അഗ്‌നിപര്‍വ്വതങ്ങളുള്ള ചിലിയിലെ അപകടം കൂടിയ മൂന്ന് അഗ്‌നിപര്‍വ്വതങ്ങളിലൊന്നാണ് കാല്‍ബൊക്കോ. ഈ മേഖലയിലെ ജലം ഉപയോഗശൂന്യമായി. ചിലിക്കു പുറമെ, അയല്‍രാജ്യമായ അര്‍ജന്റീനയിലും വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇന്തൊനീഷ്യ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ അഗ്‌നിപര്‍വ്വതങ്ങളുള്ള രാജ്യം ചിലിയാണ്.