പോലീസ് വാനില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്ന് പോലീസുകാര്‍ പിടിയിൽ

single-img
24 April 2015

fsg-crime-scene-response-unit-01മുംബൈ: പോലീസ് വാനില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്ന് പോലീസുകാര്‍ അറസ്റ്റിലായി. മോഡലായ യുവതി നേരിട്ടെത്തി പോലീസ് കമ്മീഷണര്‍ക്ക് പരാതികൊടുത്തപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.

മുംബൈയില്‍ രണ്ട് എ.എസ്.ഐമാരും ഒരു കോണ്‍സ്റ്റബിളുമാണ് പിടിയിലായത്. ഏപ്രില്‍ മൂന്നിന് സുഹൃത്തിനൊപ്പം റസ്റ്റോറന്റിലിരിക്കവെ ആണ് പോലീസുകാരെത്തി ഇരുവരെയും വാനില്‍ കയറ്റികൊണ്ടുപോയത്.

പിന്നീട് പോലീസ് സ്‌റ്റേഷനില്‍ മൂന്ന് മണിക്കൂര്‍ ഇരുത്തി. അതിനുശേഷം സുഹൃത്തിനെ പറഞ്ഞുവിടുകയും യുവതിയെ വാനില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കമ്മീഷണര്‍ കേസന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. പ്രതികളിപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.