വംശീയ അധിക്ഷേപ വിവാദം:കല്യാൺ ജുവലറിയുടെ പുതിയ പരസ്യം പിൻവലിച്ചു

single-img
23 April 2015

aish1_650_042215073415ഐശ്വര്യ റായി പ്രത്യക്ഷപ്പെടുന്ന കല്യാൺ ജുവലറിയുടെ പുതിയ പരസ്യം വംശീയ അധിക്ഷേപ മുള്ളതാണെന്ന വിവാദങ്ങളെ തുടർന്ന് പിൻവലിച്ചു.

 
പരസ്യത്തിന് ഭംഗിയും പ്രൗഢിയും നൽകുന്നത് പരസ്യ ഏജൻസിയുടെ ക്രിയേറ്റീവ് ടീം ആണെന്നും പരസ്യം ഏതെങ്കിലും വ്യക്തികളുടേയോ സംഘടനകളുടേയോ വികാരത്തെ മുറിവേൽപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് ഖേദം പ്രകടിപ്പിക്കുന്നെന്നും കല്യാൺ ജുവലറി അറിയിച്ചു. പരസ്യം പിൻവലിക്കാനുള്ള നടപടികൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അവർ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

 
കറുത്ത കുട്ടി പിടിച്ച കുടയ്ക്ക് കീഴിൽ കുലീനവേഷത്തിൽ ഇരിക്കുന്ന ഐശ്വര്യയുടെ പരസ്യ ചിത്രമാണ് വിവാദമായത്.പരസ്യം പുറത്തു വന്നപ്പോൾ വംശീയ വിരോധവും ബാലവേലയുമുള്ള പരസ്യത്തിൽ അഭിനയിച്ചതിന് ഐശ്വര്യ റായിക്ക് നേരെയും വിമർശനങ്ങളുണ്ടായിരുന്നു.