ചരിത്രം തിരുത്തി രാജ്യസഭ; പി.രാജീവിനെ സഭയിലേക്ക് തിരിച്ച് കൊണ്ടവരണമെന്ന് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ നേതാക്കള്‍ യെച്ചൂരിയോടെ ആവശ്യപ്പെട്ടു

single-img
23 April 2015

P-rajeevദില്ലി: രാജ്യസഭയിൽ നിന്നും കാലാവധി പൂർത്തിയാക്കുന്ന പി രാജീവ് എംപി തിരിച്ച് കൊണ്ട് വരണമെന്ന് ഭരണകക്ഷിയിലെ ഉൾപെടെ നിരവധി നേതാക്കൾ ആവശ്യപ്പെട്ടു. രാജ്യസഭയുടെ ചരിത്രത്തിലാദ്യമായിട്ടാണ് എതിര്‍ കക്ഷിയിലെ ഒരു ജനപ്രതിനിധിയെ തിരിച്ച് കൊണ്ടുവരണം എന്ന് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ മുതിര്‍ന്ന നേതാക്കള്‍ ദേശീയ സെക്രട്ടറിയോട് ആവശ്യപ്പെടുന്നത്. പി രാജീവ് എം പിയുടെ യാത്രയപ്പിലായിരുന്നു ഇത്.  കേന്ദ്ര ധനമന്ത്രിയും ഭരണകക്ഷിയുടെ രാജ്യസഭയിലെ നേതാവും ആയ അരുണ്‍ ജെയ്റ്റ്‌ലി, പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ബിഎസ്പി നേതാവ് മായാവതി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ സീതാറാം യെച്ചൂരിയോട് ആവശ്യപ്പെട്ടു. രാജ്യസഭാ ചട്ടങ്ങളെ കുറിച്ചുള്ള അറിവും അത് ഉയര്‍ത്തിക്കാട്ടി നടത്തിയ ഇടപെടലുകളും ആണ് പി രാജീവിനെ ഏറെ ശ്രദ്ധേയനാക്കിയത്.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

സഭാചട്ടങ്ങളും നടപടിക്രമണങ്ങളും ചുഴിഞ്ഞെടുത്ത് ഭരണപക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പാര്‍ലമെന്റേറിയനാണ് പി. രാജീവിനെ വീണ്ടും രാജ്യസഭയിലേക്കെത്തിക്കണം അദ്ദേഹം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോട് ആവശ്യപ്പെട്ടു.

ഗുലാം നബി ആസാദ്

പി രാജീവ് സഭാചട്ടങ്ങളുടെ എന്‍സൈക്ലോപീഡിയ എന്നാണ് അദ്ദേഅഹം വിശേഷിപ്പിച്ചത്.

മായാവതി

എല്ലാവിധ തയ്യാറെടുപ്പുകളോടും കൂടിയാണ് പി രാജീവ് സഭയിലെത്തി തനിക്ക് പറയാനുള്ള കാര്യങ്ങള്‍ അവതരിപ്പിക്കാറുള്ളതെന്നും രാജീവിനെ രാജ്യസഭയില്‍ തിരിച്ചെത്തിക്കണം എന്ന് മായാവതി ആവശ്യപ്പെട്ടു.

പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു

വളരെ ആശയ വ്യക്തതയുള്ള രാഷ്ട്രീയ നേതാവാണ് പി രാജിവ്. അസൂയ തോന്നിപ്പിക്കുന്ന നേതാവാണെന്നും നായിഡു പറഞ്ഞു.

യെച്ചൂരി

കേരളത്തില്‍ പാര്‍ട്ടിയുടെ വലിയ ചുമതലകള്‍ രാജീവിന് നിറവേറ്റാനുണ്ടെന്നും യെച്ചൂരി മറുപടി പ്രസംഗത്തിൽ പറഞ്ഞു.