ദലിത് വിദ്യാര്‍ഥികളെ കൊണ്ട് സ്കൂളിലെ കക്കൂസ് കഴുകിപ്പിച്ച എട്ട് അധ്യാപകര്‍ അറസ്റ്റില്‍

single-img
23 April 2015

1428995952_arrested4_2തിരുനെല്‍വേലി: ദലിത് വിദ്യാര്‍ഥികളെ കൊണ്ട് സ്കൂളിലെ കക്കൂസ് കഴുകിപ്പിച്ച എട്ട് അധ്യാപകര്‍ പിടിയിൽ. തിരുനെല്‍വേലിയിലെ സര്‍ക്കാര്‍ എയിഡഡ് ഹൈസ്കൂളിലാണ് സംഭവം. കഴിഞ്ഞ എട്ടു മാസത്തോളമായി സ്കൂളിലെ ആറു മുതല്‍ എട്ടാംക്ളാസുവരെയുള്ള ദലിത് വിദ്യാര്‍ഥികളെ കൊണ്ടാണ് അധ്യാപകര്‍ കക്കൂസുകള്‍ കഴുകിച്ചിരുന്നത്. ശുചിമുറികള്‍ വൃത്തിയാക്കിയില്ലെങ്കില്‍ ശിക്ഷ നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അധ്യയന സമയത്തിനു ശേഷം കുട്ടികളെ കൊണ്ട് പണിയെടുപ്പിച്ചിരുന്നത്. സ്കൂളില്‍ പോകാത്തതിന് കാരണം ആരാഞ്ഞ വീട്ടുകാരോട് കുട്ടികൾ ഇക്കാര്യം വെളുപ്പെടുത്തിയത്. തുടര്‍ന്ന് ദലിത് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തത്തെുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തില്‍ പങ്കുള്ള എട്ട് അധ്യാപകരെ അറസ്റ്റ് ചെയ്തത്.