ചെകുത്താന്‍ബാധയുടെ പേരില്‍ രണ്ടുവയസ്സുകാരനെ 25 ദിവസം പട്ടിണിക്കിട്ട് കൊന്നശേഷം പ്രാര്‍ത്ഥനയിലൂടെ ഉയിര്‍പ്പിക്കാന്‍ ശ്രമിച്ച പാസ്റ്ററുടെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു

single-img
22 April 2015

dalasമരിച്ച രണ്ടുവയസുകാരനെ ഭൂതബാധ ഒഴിപ്പിക്കുന്നതിന് 25 ദിവസം ഭക്ഷണം നല്‍കാതെ ഇടുകയും ഒടുവില്‍ കുട്ടിയുടെ മരണശേഷം അവനെ ഉയിര്‍പ്പിക്കുന്നതിനുള്ള പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്ത പാസ്റ്ററുടെ ഭാര്യയെ ഡാളസില്‍ പോലീസ് അറസ്റ്റ് ചെയ്തു. ബാള്‍ച്ച് സ്പ്രീംഗ് പോലീസ് ഉദ്യോഗസ്ഥരാണ് ഈ വിവരങ്ങള്‍ മപാലീസിനെ അറിയിച്ചത്.

ഡാലസിലെ ഹിസ്പാനിക് പെന്തക്കോസ്തല്‍ സഭാ വിഭാഗത്തിന്റെ ബാള്‍ച്ച് സ്പ്രിംഗ് ഹോളിനസ് ചര്‍ച്ചിലാണ് മൃതദേഹത്തെ ഉയര്‍പ്പിക്കല്‍ ശുശ്രൂഷ നടന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് രണ്ടു വയസുകാരന്റെ മൃതദേഹത്തെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ പോലീസ് എത്തുന്നതിനു മുമ്പ് അമേരിക്കയില്‍ ജനിച്ച കുഞ്ഞിന്റെ മരണം അവിടെ റിപ്പോര്‍ട്ട് ചെയ്യാതെ മൃതദേഹവുമായി മാതാപിതാക്കള്‍ മെക്‌സിക്കോയിലേക്കു രക്ഷപ്പെട്ടിരുന്നു.

കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്‍സിലി മെസ എന്ന 49കാരി വര്‍ഷങ്ങളായി അവരുടെ ഭവനത്തില്‍ ചര്‍ച്ച് നടത്തിയിരിക്കുന്ന വ്യക്തിയാണ്. താനാണ് പാസ്റ്ററെങ്കിലും അര്‍സീലിയാണ് കാര്യങ്ങള്‍ എല്ലാം നടത്തുന്നതെന്ന് ഭര്‍ത്താവായ ഡാനിയേല്‍ പോലീസിനോട് പറഞ്ഞു. വിശ്വാസികളായ മാതാപിതാക്കള്‍ കുട്ടിക്ക് ഭൂതബാധയുള്ളതായി അരുതിയിരുന്നുവെന്നും തന്റെ ഭാര്യ അവരെ അങ്ങനെ വിശ്വസിപ്പിച്ചിരുന്നതായും ഭര്‍ത്താവ് പറഞ്ഞു.

അറസ്റ്റ് ചെയ്ത അര്‍സീലിയയെ കോടതി ജയിലിലേക്ക് അയക്കുകയും പിന്നീട് 100000 ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു.