അവാര്‍ഡുകള്‍ വാരിക്കൂട്ടിയ കളിയച്ഛന്‍ ഇപ്പോഴും പെട്ടിയില്‍, സിനിമയെ തീയേറ്ററിലെത്തിക്കാന്‍ ഇ-മെയില്‍ പ്രചരണം

single-img
22 April 2015

22-1361540237-kaliyachanകലാമൂല്യമുള്ള ചിത്രങ്ങള്‍ക്ക് ഇപ്പോഴും മലയാളി സിനിമയില്‍ ഭ്രഷ്ട് കല്‍പിച്ചിരിക്കുന്നു എന്ന് വിളിച്ചുപറയുന്നതാണ് കളിയച്ഛന്‍ എന്ന സിനിമ ഉണ്ടായ ദുര്‍ഗതി. സംസ്ഥാന തലത്തിലും ശേീയ തലത്തിലും അവാര്‍ഡുകള്‍ സ്വന്തമാക്കിയ സിനിമയ്ക്ക് ഇപ്പോഴും പെട്ടിയിലിരിക്കാന്‍ തന്നെയാണ് വിധി. സിനിമയെ തീയേറ്ററിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇ-മെയില്‍ പ്രചണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുപറ്റം ചലച്ചിത്രപ്രേമികള്‍. കളിയച്ഛന്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍മ്മാതാക്കളായ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മുന്നോട്ടുവരണമെന്നാണ് സോഷ്യല്‍ മീഡിയ പ്രചരണത്തിന് നേതൃത്വം നല്‍കുന്നവരുടെ ആവശ്യം. ചലച്ചിത്ര പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ പ്രചരണത്തിന് മികച്ച പ്രതികരണവും ലഭിക്കുന്നുണ്ട്.

2012 നിര്‍മ്മാണം പൂര്‍ത്തിയായ കളിയച്ഛന്‍ ഫാറൂഖ് അബ്ദു റഹിമാനാണ് സംവിധാനം ചെയ്ത്. സംസ്ഥാന തലത്തില്‍ മൂന്നും ദേശീയ തലത്തില്‍ ഒരു പുരസ്‌കാരവുമാണ് ചിത്രം സ്വന്തമാക്കിയത്. 2013 ല്‍ ഐഎഫ്എഫ്‌കെയില്‍ ചിത്രം ചലച്ചിത്ര പ്രേമികളുടെ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. മികച്ച പശ്ചാത്തല സംഗീതത്തിന് ബിജിബാലിന് സംസ്ഥാന, ദേശീയ പുരസ്‌കാരവും, സംവിധായകന്‍ ഫാറൂഖ് അബ്ദു റഹിമാന്‍, നടന്‍ മനോജ് കെ ജയന് സംസ്ഥാന പുരസ്‌കാരവും ചിത്രം നേടിക്കൊടുത്തു. കലാമൂല്യമുള്ള ചിത്രമെന്ന നിലയില്‍ ചലച്ചിത്ര പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷമായെങ്കിലും നിര്‍മ്മാതാക്കളായ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ കളിയച്ഛന്‍ തീയേറ്ററിലെത്തിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് സംവിധായകന്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമീപിച്ചപ്പോള്‍ കോര്‍പ്പറേഷന്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും ആരോപണമുണ്ട്.