മൂന്നാംലിംഗക്കാര്‍ ഗൃഹനാഥ പദവിക്ക് അര്‍ഹരാണെന്നും അവരുടെ കാര്യത്തില്‍ യാതൊരുവിധ വിവേചനവും അരുതെന്നും ഹൈക്കോടതി

single-img
22 April 2015

eunuchമൂന്നാംലിംഗക്കാര്‍ ഗൃഹനാഥ പദവിക്ക് അര്‍ഹരാണെന്നും റേഷന്‍ കാര്‍ഡുവഴി ലഭിക്കുന്ന ഭക്ഷ്യസുരക്ഷാ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് നല്‍കുന്നതില്‍ !യാതൊരുവിധ വിവേചനവും പാടില്ലെന്നും ഉത്തര്‍പ്രദേശിലെ അലഹാബാദ് ഹൈക്കോടതി വിധി. ഭിന്ന ലൈഗഗിക ശേഷിയുള്ളവരെ മൂന്നാംലിംഗമായി പരിഗണിച്ച് വിദ്യാഭ്യാസ, തൊഴില്‍ സംവരണം നല്‍കണമെന്ന സുപ്രീംകോടതി വിധിവന്ന് ഒരുവര്‍ഷം പൂര്‍ത്തിയായ സമയത്താണ് ശെഹക്കോടതിയുടെ വകയായി മറ്റൊരു ചരിത്ര വിധിയെത്തിയിരിക്കുന്നത്.

റേഷന്‍ കാര്‍ഡും ഭക്ഷ്യസുരക്ഷയും മൂന്നാംലിംഗക്കാര്‍ക്കു കൂടി ലഭ്യമാക്കണമെന്നുള്ള പൊതുതാത്പര്യഹര്‍ജി പരിലഗണിക്കവേയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. സമൂഹത്തില്‍ ഭിന്നലൈംഗികവ്യക്തിത്വമുള്ളവരെ വിലകുറഞ്ഞവരായിക്കാണുന്ന മനോഭാവമുണ്ടെന്നും, ഇവര്‍ക്കിടയില്‍ ദാരിദ്ര്യം കൂടുതലായതിനാല്‍ ഇക്കൂട്ടര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നുവെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. .

ഭക്ഷ്യസുരക്ഷാപദ്ധതിപ്രകാരമുള്ള പുതിയ റേഷന്‍ കാര്‍ഡില്‍ മൂന്നാം ലിംഗക്കാര്‍ എന്നു രേഖപ്പെടുത്താന്‍ പ്രത്യേക കളമില്ലെന്ന പാരതിയില്‍ പുരുഷന്‍, സ്ത്രീ എന്നീ കളങ്ങള്‍ക്കൊപ്പം മറ്റുള്ളവര്‍ എന്ന കളവുമുള്‍പ്പെടുത്തണമെന്നും കോടതി നിര്‍മദ്ദശിച്ചു. ഗൃഹനാഥന്‍ അല്ലെങ്കില്‍ നാഥയെന്ന അംഗീകാരം നല്‍കി ഇവരെയും ഭക്ഷ്യസുരക്ഷയുടെ ഭാഗമാക്കാനും കോടതി നിര്‍ദേശിച്ചു.

2014 ഏപ്രില്‍ പത്തിന് ഭിന്നലൈംഗികവ്യക്തിത്വമുള്ളവരെ മൂന്നാം ലിംഗമായി അംഗീകരിക്കുകയും ഇവര്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങളിലും സര്‍ക്കാര്‍ജോലികളിലും സംവരണം നല്‍കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് നിര്‍ദ്ദേശിക്കുകയും സുരപീംകോടതി ചെയ്തിട്ടുണ്ട്.