വേഗത കുറഞ്ഞ തന്റെ കമ്പ്യൂട്ടറിനെ യുവാവ് വെടിവെച്ചു തകർത്തു

single-img
22 April 2015

2532_LuckyOliver-4685135-blog-firing_gunലണ്ടൻ:  വേഗത കുറഞ്ഞ കമ്പ്യൂട്ടറിനെ യുവാവ് വെടിവെച്ചു തകർത്തു. കൊളറാഡോ സ്വദേശിയായ ലൂക്കാസ് ഹിഞ്ച്(37)ആണ് ഒച്ചിഴയുന്ന വേഗത്തിൽ പ്രവർത്തിച്ച തന്റെ കമ്പ്യൂട്ടറിനോട് പ്രതികാരം ചെയ്തത്. കഴിഞ്ഞ ദിവസം തന്റെ കമ്പ്യൂട്ടറിനെ തൂക്കിയെടുത്ത് പുറത്തു കൊണ്ടുപോയി കൈത്തോക്ക് കൊണ്ട് എട്ട് തവണ ഇയാൾ വെടിവെക്കുകയായിരുന്നു. കീബോർഡും മൗസും രക്ഷപെട്ടെങ്കിലും മറ്റ് ഭാഗങ്ങളെല്ലാം നന്നാക്കാൻ ആകാത്തവിധത്തിലായെന്നാണ് റിപ്പോർട്ട്.

പട്ടണത്തിനുള്ളിൽ തോക്ക് ഉപയോഗിക്കാനുള്ള ടിക്കറ്റ് മാത്രമാണ് ലൂക്കാസിനുണ്ടായിരുന്നത്. എന്നാൽ കമ്പ്യൂട്ടറിനെ വെടിവെച്ച ആവേശത്തിൽ താൻ നിയമം ലംഘിക്കുകയാണെന്ന് ലൂക്കാസിന് മനസിലായിരുന്നില്ല. എന്തായാലും നിയമം ലംഘിച്ചതിന് ലൂക്കാസിനെ കോടതിയിൽ ഹാജരാക്കി.