ബിജു രമേശ് പ്രത്യേക വിജിലന്‍സ് കോടതയില്‍ നല്‍കിയ രഹസ്യ മൊഴി പുറത്ത്; മന്ത്രി ബാബുവിന് കോഴ നല്‍കി

single-img
22 April 2015

BIJUതിരുവനന്തപുരം: കഴിഞ്ഞ മാസം 30ാം തീയ്യതി ബാറുടമ ബിജു രമേശ് വിജിലന്‍സ് പ്രത്യേക കോടതയില്‍ നല്‍കിയ രഹസ്യ മൊഴി പുറത്ത്. എക്‌സൈസ് മന്ത്രി കെ.ബാബുവിന് പത്ത് കോടി രൂപ കോഴ നല്‍കിയതായാണ് രഹസ്യ മൊഴിയില്‍ ബിജു രമേശ് പറയുന്നത്. കൂടാതെ ഗുരുതരമായ ഈ ആരോപണത്തോടൊപ്പം മുമ്പ് ശബ്ദരേഖലയില്‍ പറഞ്ഞ പലകാര്യങ്ങളും ബിജു രമേശ് ആവര്‍ത്തിക്കുന്നുണ്ട്.

അഞ്ച് കോടി രൂപ ധനമന്ത്രി മാണി ആവശ്യപ്പെട്ടുവന്നും 50 ലക്ഷം രൂപ മാണിയുടെ പാലായിലുള്ള വീട്ടില്‍ കൊണ്ടു പോയി കൊടുത്തുവെന്നും രഹസ്യ മൊഴിയില്‍ പറയുന്നു. ഇതോടെ ബാര്‍ കോഴ വിവാദം പുതിയ ഒരു വഴിത്തിരിവിലേക്ക് എത്തുകയാണ്. ബിജു രമേശിന്റെ മൊഴി അടിസ്ഥാനപ്പെടുത്തി വിജിലന്‍സിന് മന്ത്രി കെ.ബാബുവിനെതിരെ അന്വേഷണം ആരംഭിക്കേണ്ടി വരുമെന്ന് നിരീക്ഷിക്കപ്പെടുന്നു.

പ്രതിപക്ഷ നേതാവ് നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും വിജിലന്‍സ് ആവശ്യം തള്ളിക്കളഞ്ഞിരുന്നു. പക്ഷെ ഇക്കുറി മൊഴി 164ാം വകുപ്പ് പ്രകാരമുള്ളതായതിനാല്‍ വിജിലന്‍സിന് കേസെടുക്കേണ്ടി വന്നേക്കുമെന്നാണ് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.