യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും അടക്കം നാല് പേരെ ആംആദ്മിയിൽ നിന്നും പുറത്താക്കി

single-img
21 April 2015

download (1)യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും അടക്കം നാല് പേരെ ആംആദ്മി പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനത്തിന്‍റെ പേരിലാണ് ദേശീയ അച്ചടക്കകമ്മിറ്റിയുടെ നടപടി.

അനന്ത്കുമാര്‍, അജിത് ഝാ എന്നിവരാണ് പാര്‍ട്ടിയില്‍ പുറത്തായ മറ്റ് നേതാക്കള്‍. എ.എ.പി. വക്താവ് ദീപക് വാജ്‌പേയി ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഇരുവരുടെയും പുറത്താകലില്‍ കലാശിച്ചത്.