സർക്കാരിന്റെ ക്യാബിനറ്റ് പദവി വേണ്ടെന്ന് ബാബാ രാംദേവ്

single-img
21 April 2015

000_Del102185ഹരിയാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത കാബിനറ്റ് പദവി യോഗ ഗുരു ബാബ രാംദേവ് നിരസിച്ചു. യോഗയുടെയും ആയുര്‍വേദത്തിന്‍െറയും ബ്രാന്‍ഡ് അംബാസഡറായി ഹരിയാന സര്‍ക്കാര്‍ നേരത്തെ രാംദേവിനെ നിയമിച്ചിരുന്നു.ഞാന്‍ ഒരു സന്യാസിയാണ്, മനുഷ്യര്‍ക്കു ഉപകാരം ചെയ്യുകയെന്നത് മാത്രമാണ് തന്റെ ലക്ഷ്യം. പദവിസകള്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും രാംദേവ് പറഞ്ഞു.
ബി.ജെ.പി സര്‍ക്കാര്‍ രാംദേവിനെ പ്രീണിപ്പിക്കുകയാണെന്ന കോണ്‍ഗ്രസിന്‍െറ വിമര്‍ശത്തിന് തൊട്ടുപിന്നാലെയാണ് കാബിനറ്റ് പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പിക്ക് വന്‍ പിന്തുണ നല്‍കിയ രാംദേവിനെ ഹരിയാനയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍തന്നെയാണ് ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചത്.