ഇടുങ്ങിയ റോഡുകളും പെരുകി മറിയുന്ന വാഹനങ്ങളും റോഡ് സംസ്‌കാരമില്ലായ്മയും കൊണ്ട് പൊറുതിമുട്ടുന്ന കേരളത്തെ വിട്ട് പോകരുതെന്ന് ഇ.ശ്രീധരനോട് മോഹന്‍ലാല്‍

single-img
21 April 2015

Mohanlalലൈറ്റ് മെട്രോ പദ്ധതിയില്‍ ഉപേക്ഷിക്കുമെന്ന് പറഞ്ഞ ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന് നടന്‍ മോഹന്‍ലാലിന്റെ തുറന്ന കത്ത്. ഇടുങ്ങിയ റോഡുകളും പെരുകി മറിയുന്ന വാഹനങ്ങളും റോഡ് സംസ്‌കാരമില്ലായ്മയും കൊണ്ട് പൊറുതിമുട്ടുന്ന കേരളത്തെ വിട്ട് പോകരുതെന്ന് ഇ.ശ്രീധരനോട് മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. കൊച്ചിക്കാര്‍ എല്ലാവിധ അസൗകര്യങ്ങളും ബുദ്ധിമുട്ടുകളും മറന്ന് മെട്രോ ഓടിത്തുടങ്ങുന്ന ദിവസത്തിനായി ക്ഷമയോടെ കാത്തിരിക്കുതിന് കാരണം അങ്ങാണ് ഈ ജോലിയുടെ അമരക്കാരന്‍ എന്ന വിശ്വാസത്തിലാണെന്നും മോഹന്‍ലാല്‍ പറയുന്നു.

അങ്ങയുടെ സാന്നിധ്യം കേരളത്തിനും കേരളത്തിലെ ജനങ്ങള്‍ക്കും ആവശ്യമുണ്ടെന്നും ചില ദോഷൈകദൃക്കുകളുടെ പ്രവര്‍ത്തിയില്‍ മനംനൊന്തിട്ടുണ്ടെങ്കില്‍ മാപ്പപേക്ഷിക്കുന്നു തീരുമാനം പുനപരിശോധിക്കണമെന്നുമാവശ്യപെട്ടാണ് മോഹന്‍ലാലിന്റെ തുറന്ന കത്ത്.

കര്‍മയോഗിയായ അങ്ങയെപ്പോലും അനാദരിക്കുന്നവര്‍ കേരളത്തില്‍ ഉണ്ടെന്നറിയുമ്പോള്‍ എനിക്ക് നിരാശതോന്നുന്നു. പക്ഷേ അതിനര്‍ഥം കേരളത്തിലെ എല്ലാവരും അങ്ങനെ ആണെന്നല്ല. കേരളത്തിന്റെ വികസനത്തിന് ഇനിയും അങ്ങയെ ആവശ്യമുണ്ട്. കൊച്ചിക്കാര്‍ അങ്ങ് പൂര്‍ത്തിയാക്കുന്ന കൊച്ചി മെട്രോയ്ക്കായി എല്ലാവിധ അസൗകര്യങ്ങളും ബുദ്ധിമുട്ടുകളും മറന്ന് ക്ഷമയോടെ കാത്തിരിക്കുകയാണ്.

അങ്ങയുടെ സായാഹ്നങ്ങള്‍ യൗവ്വനത്തിന്റെ നട്ടുച്ചയേക്കാള്‍ സര്‍ഗ്ഗാത്മകവും ക്രിയാത്മകവുമാണ് എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.അലോസരപെടുത്തുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ മലയാളി എന്ന നിലയില്‍ ക്ഷമ ചോദിക്കുന്നു. അങ്ങേയ്ക്ക് പോലും മടുക്കുന്നു എന്നറിയുമ്പോള്‍ താന്‍ പ്രതീക്ഷയറ്റ് പോകുന്നെന്നും പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

 

01

02

03

04

05