വയലാർ രവി,പി.വി.അബ്ദുൾ വഹാബ്,കെ.കെ.രാഗേഷ് രാജ്യസഭയിലേക്ക്

single-img
20 April 2015

download (2)രാജ്യസഭയിലേക്കുളള ഒഴിവുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രതിനിധികളായി കോൺഗ്രസ് നേതാവ് വയലാർ രവി, മുസ്ളീംലീഗിന്റെ പി.വി.അബ്ദുൾ വഹാബ്, സി.പി.എം പ്രതിനിധിയായി കെ.കെ.രാഗേഷ് എന്നിവർ വിജയിച്ചു. വയലാർ രവിക്ക് 37 വോട്ടും വഹാബിന് 36 വോട്ടും ലഭിച്ചു. രാഗേഷിന് 37വോട്ടാണ് ലഭിച്ചത്. ഇടതുമുന്നണിയുടെ രണ്ടാം സ്ഥാനാർത്ഥിയായി മത്സരിച്ച സി.പി.ഐയിലെ കെ.രാജന് 29 വോട്ട് കിട്ടി.

 

രാവിലെ ഒൻപത് മണിക്കായിരുന്നു വോട്ടെടുപ്പ് ആരംഭിച്ചത്. ചീഫ് വിപ്പ് സ്ഥാനം നഷ്ടപ്പെട്ട പി.സി. ജോർജ്, യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുൾ വഹാബിന് വോട്ട് ചെയ്തു. അതേസമയം കെ.ബി.ഗണേശ് കുമാറിന്റെ വോട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കായിരുന്നു.

 

രാജ്യസഭയിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെടാന്‍ 35 വോട്ടാണ്‌ വേണ്ടത്‌. രാഗേഷിന്റെ ആദ്യ ജയമാണിത്‌.അബ്‌ദുള്‍ വഹാബ്‌ രണ്ടാം തവണയാണ്‌ രാജ്യസഭയിലെത്തുന്നത്‌. നേരത്തെ ഗണേഷിനോട് പി.വി അബ്ദുല്‍ വഹാബും ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും വോട്ട് അഭ്യര്‍ഥിച്ചിരുന്നു.