മാര്‍ച്ചില്‍ ഹരിയാനയില്‍ പെയ്തത് റെക്കോഡ് മഴ

single-img
20 April 2015

download (1)മാര്‍ച്ചില്‍ ഹരിയാനയില്‍ പെയ്തത് റെക്കോഡ് മഴ. നൂറുവര്‍ഷത്തിനിടയില്‍ മാര്‍ച്ച് മാസത്തില്‍ സംസ്ഥാനം കണ്ടതില്‍വെച്ചേറ്റവും വലിയമഴയാണു ലഭിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു.സാധാരണ മാര്‍ച്ചില്‍ ശരാശരി 11 മില്ലിമീറ്റര്‍ മഴയാണ് സംസ്ഥാനത്തു ലഭിക്കാറ്. ഇക്കുറിയത് 77 മില്ലിമീറ്റര്‍വരെയെത്തി. കനത്ത മഴയും കൊടുങ്കാറ്റും ഹരിയാണയില്‍ വന്‍ കൃഷിനാശമാണുണ്ടാക്കിയത്.