എന്നെ രക്ഷിക്കണം സാര്‍, എനിക്ക് ഇപ്പോള്‍ വിവാഹം വേണ്ട; സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് രക്ഷിക്കാനാവശ്യപ്പെട്ട് വീട്ടുകാര്‍ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കുന്ന പതിമൂന്നുകാരി പെണ്‍കുട്ടിയുടെ കത്ത്

single-img
20 April 2015

maxresdefault

പലകാര്യങ്ങളിലും ഇന്ത്യ മുന്നോക്കം എത്തിയിട്ടും ഇന്ത്യയുടെ ശാപമായി തുടരുന്ന ശൈശവവിവാഹത്തിന് വീണ്ടും ഒരു ഇരകൂടി. മിലന്‍ മിത്തി ഉച്ഛ വിദ്യാലയത്തിലെ ദുലി ഹെംബ്രോം എന്ന 13കാരിയാണ് തന്റെ അനുമതിയില്ലാതെ നടത്തുന്ന വിവാഹത്തില്‍എ നിന്നും തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് തന്റെ സ്‌കൂളിലെ പ്രിന്‍സിപ്പലിന് കത്തെഴുതിയിരിക്കുന്നത്.

അടുത്ത ബുധനാഴ്ചയാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നതിനിടെ തന്റെ വിവാഹത്തില്‍ നിന്ന് പിന്തിരിയണമെന്ന തന്റെ അഭ്യര്‍ത്ഥനകള്‍ അച്ഛനമ്മമാര്‍ ചെവിക്കൊളളാതിരുന്നതിനെ തുടര്‍ന്നാണ് കുട്ടി അധ്യാപകന്റെ സഹായം തേടിയത്. പതിനെട്ട് വയസിന് മുമ്പ് വിവാഹം കഴിയ്ക്കില്ലെന്ന് സ്‌കൂളില്‍ ചേര്‍ന്നപ്പോഴേ താന്‍ പ്രതിജ്ഞ ചെയ്തിരുന്നതാണെന്നും കുട്ടി കത്തില്‍ പറയുന്നു.

എന്നാല്‍ വിവാഹം നടത്തുന്നതിന് ന്യായീകരണങ്ങളുമായി ജാംഷെഡ്പൂര്‍ ജില്ലക്കാരായ കുട്ടിയുടെ അച്ഛനമ്മമാര്‍ രംഗത്തെത്തിക്കഴിഞ്ഞു. ഇവരുടെ സമുദായത്തില്‍ കുട്ടികളെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിയ്ക്കുകയാണ് പതിവെന്നും കുട്ടിയ്ക്ക് പ്രായം കൂടിയാല്‍ പിന്നെ വരനെ കണ്ടെത്താന്‍ പ്രയാസമാണെന്നും അവര്‍ പറയുന്നു.

ഏറ്റുമധികം ശൈശവ വിവാഹം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ് ഐക്യരാഷ്ട്രസംഘടന അടുത്തിടെ പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയുടെ സ്ഥാനം. ഒന്നാം സ്ഥാനം ഇന്ത്യയുടെ അയല്‍രാജ്യമായ ബംഗ്ലാദേശിനാണ്.