മുന്‍ കാമുകിയുടെ അശ്ലീല ചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തുന്ന റുബൈല്‍ ഹുസൈൻറെ സ്‌കൈപ്പ് വീഡിയോ

single-img
20 April 2015

rubel-hossainമുംബൈ: ബംഗ്ലാദേശിന്റെ ലോകകപ്പ് ഹീറോ റുബൈല്‍ ഹുസൈൻ വീണ്ടു വിവാദത്തിൽ. തന്റെ പക്കലുള്ള മുന്‍ കാമുകി നസ്‌നിന്‍ അക്തര്‍ ഹാപ്പിയുടെ അശ്ലീല ചിത്രങ്ങൾ പുറത്ത് വിടുമെന്നാണ് റുബലിന്റെ ഭീഷണി. ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിലെ മികച്ച പ്രകടനത്തിന്റെ പേരില്‍ റുബൈലിനെതിരെയുള്ള മാനഭംഗ കേസ് ഹാപ്പി പിന്‍വലിച്ചിരുന്നു.

റുബല്‍ ഹാപ്പിയെ ഭീഷണിപ്പെടുത്തുന്നതിന്റെ സ്‌കൈപ്പ് വീഡിയോ യു ട്യൂബില്‍ പ്രചരിക്കുന്നുണ്ട്. തനിക്ക് എതിരെ എന്തെങ്കിലും ചെയ്താല്‍ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്നും ഇല്ലാതാക്കുമെന്നും റുബല്‍ പറയുന്നതായി ദൃശ്യങ്ങളിലുണ്ട്. തന്റെ ജീവന് ഭീഷണിയുള്ളതായി നസ്‌നിന്‍ ഹാപ്പി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഹാപ്പി നല്‍കിയ മാനഭംഗ കേസില്‍ അറസ്റ്റിലായ റുബല്‍ ഹുസൈന് ലോകകപ്പ് മത്സരം കളിക്കാനായി പരോള്‍ അനുവദിക്കുകയായിരുന്നു. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചതിനെ തുടര്‍ന്ന് ഹാപ്പി തെളിവ് നല്‍കാന്‍ തയ്യാറായില്ല. കേസ് പിന്‍വലിക്കുന്നതായും അവര്‍ അറിയിക്കുകയായിരുന്നു. വിവാദങ്ങളില്‍ നിന്നും കര കയറിയ റുബല്‍ കാമുകിയെ ഭീഷണിപ്പെടുത്തി വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്.