അനുഷ്‌ക തന്റെ ജീവിതത്തില്‍ സ്ഥിരത കൊണ്ടുവന്നു-വിരാട് കൊഹ്‌ലി

single-img
20 April 2015

virat-anushkaബംഗളൂരു: അനുഷ്‌കയാണ് തന്റെ ജീവിതത്തില്‍ സ്ഥിരത കൊണ്ടുവന്നതെന്ന് വിരാട് കൊഹ്‌ലി. തങ്ങള്‍ തമ്മിലുള്ള ബന്ധം പരസ്പര വിശ്വാസത്തില്‍ നിന്നുണ്ടായതാണെന്നും തങ്ങള്‍ക്ക് തമ്മിൽ വിശ്വാസമുണ്ടെന്നും കൊഹ്‌ലി പറഞ്ഞു.ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ പുറത്തായതിനെ തുടര്‍ന്ന് അനുഷ്‌കയുടെ കോലം കത്തിച്ചതില്‍ വേദനയുണ്ടായെന്നും അനുഷ്‌കയുടെ കാര്യത്തില്‍ താന്‍ വികാരാധീനനാണെന്നും അദ്ദേഹം പറഞ്ഞു.പരസ്പരം കരുതലും ബഹുമാനവുമുള്ളതാണ് തങ്ങളുടെ ബന്ധമെന്ന് കൊഹ്‌ലി കൂട്ടിച്ചേർത്തു.