ഡോ. നസീം സെയ്ദി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

single-img
20 April 2015

Nasim-Zaidiഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഡോ. നസീം സെയ്ദി ചുമതലയേറ്റു. എച്ച്.എസ് ബ്രഹ്മ വിരമിച്ച ഒഴിവിലേക്കാണ് സെയ്ദി ചുമതലയേറ്റത്. 2017 ജൂലൈ വരെയാണ് 65 കാരനായ സെയ്ദിയുടെ കാലാവധി. 1976 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ സെയ്ദി.

ബ്രഹ്മയുടെ കാലാവധി ശനിയാഴ്ച അവസാനിച്ചതോടെയാണ് തൊട്ടുതാഴെയുള്ള കമ്മീഷന്‍ അംഗമെന്ന നിലയില്‍ നസീം സെയ്ദിയെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്.വ്യോമയാന ഡയറക്ടര്‍ ജനറല്‍ ആയും മന്ത്രാലയ സെക്രട്ടറിയായും സെയ്ദി  പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഹാര്‍വാഡില്‍  ഫെലോയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് നടത്തുകയാണ് ലക്ഷ്യമെന്ന് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് മുഖ്യ കമീഷണറായി ചുമതലയേറ്റശേഷം സെയ്ദി പറഞ്ഞു.