മാര്‍ച്ചില്‍ ഹരിയാണയില്‍ പെയ്തത് റെക്കോഡ് മഴ

single-img
20 April 2015

heavy-rainചണ്ഡീഗഢ്: മാര്‍ച്ചില്‍ ഹരിയാണയില്‍ പെയ്തത് റെക്കോഡ് മഴ. നൂറുവര്‍ഷത്തിനിടയില്‍ മഴക്കാലമല്ലാത്ത മാര്‍ച്ച് മാസത്തില്‍ സംസ്ഥാനം കണ്ടതില്‍വെച്ചേറ്റവും വലിയമഴയാണു ലഭിച്ചതെന്ന് സര്‍ക്കാര്‍വൃത്തങ്ങളറിയിച്ചു.

സാധാരണ മാര്‍ച്ചില്‍ ശരാശരി 11 മില്ലിമീറ്റര്‍ മഴയാണ് സംസ്ഥാനത്തു ലഭിക്കാറ്. ഇക്കുറിയത് 77 മില്ലിമീറ്റര്‍വരെ ലഭിച്ചു. കനത്ത മഴയും കൊടുങ്കാറ്റും ഹരിയാണയില്‍ വന്‍ കൃഷിനാശമാണുണ്ടാക്കിയത്. നഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘമെത്തുമെന്ന് ഹരിയാണ ചീഫ് സെക്രട്ടറി അറിയിച്ചു. വിളനാശത്തിന്റെ കണക്കെടുക്കാന്‍ റവന്യൂവകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.