എയിംസിലെ ഡോക്ടറുടെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍

single-img
20 April 2015

priyaന്യൂഡല്‍ഹി: എയിംസിലെ ഡോക്ടര്‍ പ്രിയ വേദി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. സ്വവര്‍ഗാനുരാഗിയായ ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന പ്രിയയുടെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എയിംസിലെ തന്നെ ഡോക്ടറായ കമല്‍ വേദിയാണ് അറസ്റ്റിലായത്. പ്രിയയുടെ മാതാപിതാക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് 34 വയസ്സുകാരനായ വേദിയെ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ കുറ്റവും സ്ത്രീധന പീഡന കുറ്റവും ചുമത്തി.

ഭര്‍ത്താവിന്റെ സ്വവര്‍ഗരതിയില്‍ മനംനൊന്ത് ഡോക്ടര്‍ ജീവനൊടുക്കി. എയിംസിലെ ഡോക്ടര്‍ പ്രിയ വേദി (30) ആണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തത്. പ്രിയ ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റിൽ പ്രിയ എയിംസിലെ തന്നെ ഡോക്ടറായ ഭര്‍ത്താവ് കമല്‍ വേദിക്കെതിരെ പരാതിപ്പെട്ടിട്ടുണ്ട്.

ഡല്‍ഹിയിലെ പഹര്‍ഗഞ്ജിലുള്ള  ഹോട്ടലിലെ മുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് മുമ്പെഴുതിയ കത്തും കണ്ടെത്തി.

ശനിയാഴ്ച രാത്രി 11.30 നാണ് പ്രിയ മുറിയെടുത്തത്.  ഞായറാഴ്ച രാവിലെ 8.30-നാണ് ഹോട്ടല്‍ജീവനക്കാര്‍ മൃതദേഹം കണ്ടെത്തിയത്.