ഉദയംപേരൂർ ഐ ഒ സി പ്ലാന്റിലെ കരാർ ജീവനക്കാരുടെ സമരം തീർക്കാൻ ഇന്നു നടത്തിയ ചർച്ചയും ഫലം കണ്ടില്ല

single-img
19 April 2015

download (2)ഉദയംപേരൂർ ഐ ഒ സി പ്ലാന്റിലെ കരാർ ജീവനക്കാരുടെ സമരം തീർക്കാൻ ഇന്നു നടത്തിയ ചർച്ചയും ഫലം കണ്ടില്ല . ഇതോടെ അസിസ്റ്റന്റ് ലേബർ കമ്മിഷണറുടെ സാന്നിദ്ധ്യത്തിൽ നാളെ വീണ്ടും ചർച്ച നടത്താൻ തീരുമാനമായി. അതിനിടെ സംസ്ഥാനത്ത് പാചകവാതകക്ഷാമം രൂക്ഷമായി.
പ്രതിസന്ധി പരിഹരിക്കാൻ മലപ്പുറം ചേളാരി പ്ലാൻറിൽനിന്ന് സിലിണ്ടറുകൾ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. 120 ട്രക്കുകൾ ഉണ്ടായിരുന്ന പ്ലാൻറിൽ നിന്ന് 23 ട്രക്കുകൾ മാത്രമാണ് പുതിയ കരാർ അംഗീകരിച്ച് ഗ്യാസ് വിതരണം നടത്തുന്നത്.