17 വയസ്സില്‍ പ്രണയം നിരാകരിച്ചതിന് സമുഹ്യവിരുദ്ധരുടെ ക്രൂരമായ ആസിഡ് ആക്രമണത്തിന് ഇരയായ സോണാലിയെ ജീവിത സഖിയാക്കി ചിത്തരഞ്ജന്‍

single-img
18 April 2015

sonali”താന്‍ പ്രണയിക്കുന്നത് സോണാലിയുടെ മനസ്സിനെയാണ്. ഒരുതരിപോലും അതില്‍ ഞാന്‍ വൈരൂപ്യം കാണുന്നില്ല”. പ്രണയം നിരാകരിച്ചതിനുള്ള പ്രതികാരമായി ആസിഡ് ആക്രമണത്തിന് ഇരയായ ഝാര്‍ഘണ്ട് സ്വദേശി സോണാലി മുഖര്‍ജിയുടെ കൈപിടിച്ച് ബോക്കാ റോ സ്വദേശിയും ഇലക്ട്രിക്കല്‍ എഞ്ചിനീയറുമായ ചിത്തരഞ്ചന്‍ തിവാരി പറഞ്ഞു.

രാജ്യത്തെ ഞെട്ടിച്ച ഏറ്റവും മൃഗീയമായ ആസിഡ് ാക്രമണത്തിന് ഇരായായ സോണാലി ജീവിതത്തിലേക്ക് തിരിച്ചു വന്നതുതന്നെ അത്ഭുതമാണ്. 2003 ലാണ് 17 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സോണാലിയെ പ്രണയം നിരാകരിച്ചു എന്ന കാരണത്താലാണ് ചില സാമൂഹ്യ വിരുദ്ധര്‍ ആസിഡ് ാക്രമണത്തിന് ഇരയാക്കിയത്. വീട്ടില്‍ ഉറങ്ങി കിടന്ന സോണാലിയുടെ മുഖത്ത് ആസിഡ് ഒഴിച്ച്, മുഖം പൂര്‍ണ്ണമായും ഉരുകി കാഴ്ച നഷ്ടമായി മരണത്തെ മുഖാമുഖം കാണുകയായിരുന്നു.

തുടര്‍ന്ന് 10 വര്‍ഷത്തോളം തുടര്‍ച്ചയായ ചികിത്സയും ഓപ്പറേഷനുകളും നടത്തി ജീവിതത്തിലേക്ക് തിരിച്ചെത്തിയ സോണാലി പക്ഷേ ജീവിതത്തില്‍ തളര്‍ന്നില്ല. ആസിഡ് ആക്രമണത്തിന് ഇരയായി ജീവിതം നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ട് തന്റെ രണ്ടാം ജന്മത്തിന് അവള്‍ തുടക്കമിട്ടു. ആക്രമണത്തില്‍ ഒറ്റപ്പെട്ട സ്ത്രീകളെ പുനരധിവസിപ്പിക്കുന്നതിനും ആസിഡ് ആക്രമങ്ങളിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും അവള്‍ തന്റെ ജീവിതം മാറ്റിവെച്ചു.

അമിതാഭ് ബച്ചന്‍ അവതാരകനായ കോന്‍ ബനേഗ കരോട്പതി എന്ന ടെലിവിഷന്‍ ഷോയില്‍ 2012 ല്‍ ലാറ ദത്തയ്‌കൊപ്പം പങ്കെടുത്തതോടെ സോണാലി പ്രശസ്തയായി. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു യാത്ര ചെയ്തിരുന്ന സോണാലിയെ 9 മാസങ്ങള്‍ക്ക് മുന്‍പാണ് ചിത്തരഞ്ചന്‍ തിവാരി കാണുന്നതും പരിചയപ്പെടുന്നതും. തന്റെ ശാരീരിക ന്യൂനതകള്‍ മറന്ന് ജീവിത വിജയത്തിനും മറ്റുള്ളവരുടെ നന്മയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സോണാലിയെ ചിത്തരഞ്ജന് ഇഷ്ടമായി. സോണാലയുമായി പ്രണയത്തിലായ ചിത്തരഞ്ജന്‍ വീട്ടുകാരുടെ സമ്മതത്തോടെ സോണാലിയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.