പട്ടാപ്പകല്‍ നാടോടി സ്‌ത്രീ പെണ്‍കുട്ടിയുടെ കണ്ണില്‍ മുളക്‌പൊടി വിതറി ആഭരണങ്ങള്‍ കവര്‍ന്നു

single-img
18 April 2015

chilli-powderആലക്കോട്‌: പട്ടാപ്പകല്‍ വെള്ളം ചോദിച്ച്‌ വീട്ടിലെത്തിയ നാടോടി സ്‌ത്രീ പെണ്‍കുട്ടിയുടെ കണ്ണില്‍ മുളക്‌പൊടി വിതറി  ആഭരണങ്ങള്‍ കവര്‍ന്നു. കഴിഞ്ഞ ദിവസം വെള്ളാട്‌ ടൗണിലാണ് സംഭവം നടന്നത്‌. ആന്റപ്പന്റെ മകള്‍ മരിയാ ജോസഫി (17)നെ ആക്രമിച്ചാണ്‌ നാടോടി സ്‌ത്രീ ആഭരണങ്ങള്‍ കവര്‍ന്നത്‌. സംഭവം നടക്കുമ്പോള്‍ മരിയമാത്രമേ വിട്ടില്‍ ഉണ്ടയിരുന്നുള്ളൂ. മാതാവ്‌ ജിജി സമീപത്തെ തോട്ടില്‍ അലക്കാന്‍ പോയിരുന്നു. മുറ്റത്ത്‌ കൊപ്ര അരിയുകയായിരുന്നു മരിയ. ഈ സമയത്ത് ചുവന്ന സാരിയുടുത്ത വീട്ടിലെത്തിയ തമിഴ്‌ സ്‌ത്രീ കൈയ്യില്‍ നിന്ന്‌ ബലമായി മൂന്നുഗ്രാം തൂക്കമുള്ള മോതിരം ഊരിയെടുത്തു. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ്‌ കണ്ണില്‍ മുളക്‌ പെടി വിതറി മോതിരം കൂടാതെ ഇരു കമ്മലും കവര്‍ന്നതായി മരിയ പോലീസിനോട്‌ പറഞ്ഞു. പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.