വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി വീണ്ടും ഗർഭിണിയായി; സ്വകാര്യ ആശുപത്രിയിൽ സംഘർഷം

single-img
18 April 2015

pregnant-ladyകുളത്തൂപ്പുഴ: സ്വകാര്യ ആശുപത്രിയിൽ മാസങ്ങൾക്ക് മുമ്പ്  വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി വീണ്ടും ഗർഭിണിയായി. ഇത് ചോദ്യം ചെയ്ത് യുവതിയുടെ ഭർത്താവും ബന്ധുക്കളും ആശുപത്രിയിൽ എത്തിയത് സംഘർഷത്തിനിടയാക്കി. കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെ കുളത്തൂപ്പുഴ മാർക്കറ്റ് ജംഗ്ഷനിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

കഴിഞ്ഞ മേയ് മാസത്തിൽ കടയ്ക്കൽ സ്വദേശിനി ആശുപത്രിയിൽ രണ്ടാമത്തെ കുട്ടിക്ക് ജന്മം നൽകിയിരുന്നു. ഇതോടൊപ്പം വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തി. എന്നാൽ, യുവതി വീണ്ടും ഗർഭിണിയാകുകയായിരുന്നു. യുവതിയുടെ ബന്ധുക്കളുമായി കുളത്തൂപ്പുഴ എസ്.ഐ നടത്തിയ ചർച്ചയിൽ ജില്ലാമെഡിക്കൽ  ഓഫീസർക്ക് പരാതി നൽകാൻ പറഞ്ഞ് അനുനയിപ്പിച്ച് മടക്കി അയയ്ക്കുകയായിരുന്നു.