രാഷ്ട്രീയ വ്യത്യാസങ്ങള്‍ എന്തു തന്നെയായാലും മോദി ഇന്ത്യയുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നു:തരൂര്‍

single-img
17 April 2015

download (1)രാഷ്ട്രീയ വ്യത്യാസങ്ങള്‍ എന്തു തന്നെയായാലും മോദി ഇന്ത്യയുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരിക്കുന്നുവെന്ന് തരൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നരേന്ദ്രമോദിയെ ഇന്ത്യയുടെ മുഖ്യ പരിഷ്‌ക്കര്‍ത്താവായി വിശേഷിപ്പിച്ച് ടൈം മാസികയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ എഴുതിയ ലേഖനം ഫെസ്ബുക്കില്‍ ഷെയര്‍ ചെയ്താണ് തരൂരിന്റെ പ്രശംസ.  നേരത്തെ, സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട് മോദിയെ പ്രശംസിച്ച് തരൂര്‍ നടത്തിയ പരാമര്‍ശങ്ങളും പോസ്റ്റുകളും ശശി തരൂരിനെതിരായ നടപടിയിലാണ് അവസാനിച്ചത്. എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് തരൂരിനെ നീക്കിയായിരുന്നു അന്ന് തരൂരിനെതിരായ ഹൈക്കമാന്‍ഡിന്റെ നടപടി.