ശബരിമലയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ അയ്യപ്പഭക്തന്‍ മരിച്ചു

single-img
17 April 2015

downloadശബരിമലയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ അയ്യപ്പഭക്തന്‍ മരിച്ചു. തമിഴ്‌നാട് തുറയിമംഗള പിറംപള്ളൂര്‍ സ്വദേശി ഗോവിന്ദസ്വാമി (60) ആണ് മരിച്ചത്.പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. പാണ്ടിത്താവളത്ത് ചായ കുടിച്ച് മടങ്ങുമ്പോഴായിരുന്നു പന്നിയുടെ ആക്രമണം. വലതുകാലിന്റെ തുടയെല്ല് പന്നിയുടെ കുത്തേറ്റ് പൂര്‍ണമായി തകര്‍ന്നു. പരുക്കേറ്റ ഗോവിന്ദസ്വാമിയെ ഉടന്‍ പമ്പ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.