ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെയുള്ള അപകീർത്തി കേസുകൾ സ്റ്റേ ചെയ്തു

single-img
17 April 2015

imagesഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെയുള്ള രണ്ട് അപകീർത്തി കേസുകൾ സുപ്രിം കോടതി സ്റ്റേ ചെയ്തു. അപകീർത്തി കേസുകളിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതിനുള്ള നിയമസാധുതയെ കേജ്‌രിവാൾ ചോദ്യം ചെയ്തതോടെയാണ് കേസ് നടപടികൾ നിർത്തിവച്ചത്.

 
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരി തനിക്കെതിരെ അഴിമതി ആരോപണമുന്നയിച്ചതിന് കേജ്‌രിവാളിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

 

തുടർന്ന് ജാമ്യത്തുക കെട്ടിവയ്ക്കാൻ വിസമ്മതിച്ചതിനാൽ കേജ്‌രിവാൾ അറസ്റ്റിലായി. കോടതി ജാമ്യത്തുക ആവശ്യപ്പെട്ടില്ലെന്നും താൻ കുറ്റം ചെയ്തില്ലെന്നും വാദിച്ച കേജ്‌രിവാളിനെ ഡൽഹി ഹൈക്കോടതി ആൾജാമ്യത്തിൽ മോചിപ്പിച്ചു.